Front

7
Oct

പൊതുസ്ഥലത്ത് കാര്‍ കഴുകിയാല്‍ 500 ദീര്‍ഹം പിഴ

അബുദാബി: പൊതുസ്ഥലത്തു വെച്ച് വാഹനങ്ങള്‍ കഴുകിയാല്‍ 500ദിര്‍ഹം പിഴ ചുമത്താന്‍ അബുദാബി സിറ്റി മുന്‍സിപ്പാലിറ്റി തീരുമാനിച്ചു.

7
Oct

ആര്‍ബിഐ വീണ്ടും ബാങ്ക് ലൈസന്‍സുകള്‍ നല്‍കും

ന്യൂഡല്‍ഹി: കൂടുതല്‍ ജനങ്ങളിലേക്ക് ബാങ്കിങ് സേവനമെത്തിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് കൂടുതല്‍ ബാങ്ക് ലൈസന്‍സുകള്‍ അനുവദിക്കും. ഇപ്പോള്‍ പ്രക്രിയയിലുള്ള അപേക്ഷകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ജനവരിയോടെ ലൈസന്‍സുകള്‍ അനുവദിക്കും.

ഇതിന് പിന്നാലെ ഇടയ്ക്കിടെ അപേക്ഷകള്‍ ക്ഷണിച്ച് കൂടുതല്‍ ബാങ്ക് ലൈസന്‍സുകള്‍ നല്‍കാനാണ് ആര്‍ബിഐ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച മാര്‍ഗ്ഗരേഖ ഉടന്‍ തയ്യാറാക്കുമെന്ന് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ കെ.സി.ചക്രവര്‍ത്തി പറഞ്ഞു.

7
Oct

അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് ഒന്നര ഡോളര്‍ വര്‍ധിച്ച് 1,312.70 ഡോളറാ

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 21,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 2,710 രൂപയിലെത്തി.

ശനിയാഴ്ച പവന്‍വില 21,480 രൂപയിലെത്തി ഒന്നര മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് തിങ്കളാഴ്ച തിരിച്ചുകയറിയത്.

അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് ഒന്നര ഡോളര്‍ വര്‍ധിച്ച് 1,312.70 ഡോളറായി.

7
Oct

Fresh sexual assault complaints against

Fresh sexual assault complaints against

7
Oct

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സുപ്രീംകോടതി, സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലം തൃപ്തികരമല്ലെന്ന് പ്രസ്താവിച്ചു. സര്‍ക്കാര്‍ കോടതിയെ കളിയാക്കുകയാണോ എന്നും കോടതി ആരാഞ്ഞു. കേസില്‍ മുമ്പ് ഹാജരായ അറ്റോണി ജനറല്‍ എന്തുകൊണ്ട് ഇന്ന് ഹാജരായില്ല എന്നും ജസ്റ്റിസ് എച്ച്.എല്‍ ദത്തു ചോദിച്ചു. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും. എ.ജി തന്നെ അന്ന് സത്യവാങ്മൂലം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Subscribe to Front